- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബകലഹം പരിഹരിക്കാനെത്തിയ എസ്‌ഐ തലവേദനയായി; പരാതിക്കാരന്റെ ഭാര്യയുമായി ചിത്രം പകർത്തലും കറക്കവും; ഭർത്താവിന്റെ പരാതിയിൽ എസ് ഐക്ക് സസ്‌പെൻഷൻ ; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവ്
വടകര : കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. കൽപറ്റ എസ്‌ഐ അബ്ദുൽ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുൽ ആർ.നായർ സസ്‌പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അബ്ദുൽ സമദ് എടച്ചേരി എസ്‌ഐ ആയിരിക്കുമ്പോൾ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങൾ പകർത്തി വീടു വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് അന്വേഷണ വിധേയമായി അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലം മാറ്റി. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.




