- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഹിച്ച സ്ഥാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു; വിവാദങ്ങളിൽപ്പെടാതെ വളരെ സൗമ്യനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തി; പി.പി. തങ്കച്ചന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും കൃഷി മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ വ്യാഴാഴ്ച വൈകീട്ട് ആലുവയിൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
തങ്കച്ചൻ പ്രാദേശിക തലത്തിൽ നിന്ന് ഉയർന്ന് സംസ്ഥാന നേതൃതലത്തിലെത്തിയ വ്യക്തിത്വമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മന്ത്രി, നിയമസഭാ സ്പീക്കർ, കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സൗഹൃദപരമായി എല്ലാവരോടും പെരുമാറിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1991-1995 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കറായും, 1995-1996ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചു.