- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം: ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം
പാലക്കാട്: പ്രവീൺനാഥിന്റെ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പതിവായി പ്രവീണിനെ മർദിച്ചിരുന്നു. കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സൈബർ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യയെന്നും റിഷാനയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.'ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് പ്രതികരണം.
പ്രവീണിന് കടുത്ത ശാരീരിക മർദ്ദനമേറ്റിറ്റുണ്ട്. കയ്യിലും തലയിലും പാടുകളുണ്ടായിരുന്നു. വീട്ടിൽ വന്ന ദിവസം ഭക്ഷണം ഇറക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞ് ആശുപത്രിയിൽ പോയിരുന്നു. അന്ന് ചികിത്സ തേടിയതിന്റെ തെളിവുകൾ ഉണ്ട്. പ്രവീണിന്റെ ഭാര്യ അവനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ഉപദ്രവിച്ചു എന്ന് പറഞ്ഞ് കരച്ചിലായിരുന്നു. ഈ സംഭവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം റിഷാന ഭീഷണിപ്പെടുത്തിയാണ് ആ പോസ്റ്റ് പിൻവലിച്ചത്.' - പുഷ്പൻ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവീൺ നാഥ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രവീണിന്റെ മരണത്തിന് പിന്നാലെ റിഷാനയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച റിഷാന ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മിസ്റ്റർ കേരള ട്രാൻസ്‌മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ് വുമണായ റിഷാന ഐഷുവും പ്രവീൺ നാഥും കഴിഞ്ഞ ഫെബ്രുവരി 14നാണ് വിവാഹിതരായത്.




