- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദം ബസാറിലേയും പുഴയ്ക്കലിലേയും ഓഫീസുകൾ കണ്ടുകെട്ടും; 200 കോടിയുടെ സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയ്ക്ക് സ്വത്ത് നഷ്ടമാകും
തൃശൂർ: 200 കോടിയുടെ സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ഉടൻ തുടങ്ങും. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ ഓഫീസുകൾ കണ്ടുകെട്ടാനാണ് തൃശൂർ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയാണ് ഉത്തരവിറക്കിയത്. അതാത് മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല നൽകിയിരിക്കുന്നത്.
റാണയ്‌ക്കെതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 260 കേസുകളാണുള്ളത്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കേസ്. ഒൻപത് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു.
Next Story



