- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു; ആൺകുഞ്ഞിന് ജന്മം നൽകി; സംഭവം വനമേഖലയിൽ നിന്ന് ആശുപത്രിയിലേക്ക് കാൽനടയായി പോകവേ
തൃശൂർ: നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചതായി വിവരങ്ങൾ. ചെള്ളിക്കയം വനമേഖലയിൽ താമസിക്കുന്ന സലീഷയാണ് വഴിയരികിൽ പ്രസവിച്ചത്. ആൺകുഞ്ഞിന് ആണ് ജന്മംനൽകിയത്.
കഴിഞ്ഞ ദിവസം നേർച്ചപ്പാറയിലാണ് സംഭവം നടന്നത്. കടുത്ത പ്രസവ വേദനയെ തുടർന്ന് വനമേഖലയിലെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്ററിലധികം കാൽനടയായി നേർച്ചപ്പാറയിലെത്തിയപ്പോഴായിരുന്നു യുവതി പ്രസവിച്ചത്.
രാവിലെ പ്രസവവേദന തുടങ്ങിയതോടെ വന മേഖലയിൽനിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സലീഷയും ഭർത്താവും നേർച്ചപ്പാറയിൽ എത്തുന്നത്. ഇവിടെ വെച്ച് വേദന കൂടുകയും ആൺകുഞ്ഞിന് ഇവർ ജന്മം നൽകുകയുമായിരുന്നു. യുവതിയെ അവശനിലയിൽ കണ്ട പ്രദേശവാസികൾ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story