- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ട അരിക്ക് 60 മുതൽ 68 വരെ; സോപ്പിനും ബിസ്ക്കറ്റിനും പേസ്റ്റിനും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയത് കുത്തനെ; പൊതുവിപണി വഴി വില നിയന്ത്രണമെന്നത് സർക്കാരിന്റെ പാഴ് വാക്ക്; സപ്ലൈകോ കൊണ്ടുള്ള പ്രയോജനം 10 ശതമാനം ജനങ്ങൾക്ക് മാത്രം; വിലക്കയറ്റത്തിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: പൊതുവിപണി വഴി സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കും എന്നത് പിണറായി സർക്കാരിന്റെ പ്രധാന വഗ്ദാനങ്ങളിൽ ഒന്നായിരുന്നു.സപ്ലൈക്കോ വഴി എണ്ണം പറഞ്ഞ പലവ്യഞ്ജനങ്ങൾക്കടക്കം തങ്ങളുടെ ഭരണകാലത്ത് വില കൂടില്ലെന്ന് പറഞ്ഞ സർക്കാർ ഇന്ന് വിപണിയിലെ കുത്തനെയുള്ള വിലക്കയറ്റം കണ്ടില്ലെന്ന മട്ടാണ്.അരിക്കും നിത്യോപയോഗ സാധനങ്ങൾക്കുമടക്കം വിപണിയിൽ വില കത്തിക്കയറുമ്പോൾ സപ്ലൈക്കോ വഴിയുള്ള പൊതുവിപണിയുടെ ആനകൂല്യം ലഭിക്കുന്നത് 10 ശതമാനം വരുന്ന ജനങ്ങൾക്ക് മാത്രമാണ് എന്നതാണ് വസ്തുത.
92.88 ലക്ഷം റേഷൻ കാർഡുടമകളിൽ 10 ശതമാനത്തിനു മാത്രമാണ് സബ്‌സിഡി നിരക്കിൽ ഏതാണ്ട് 10 ഇനം പലവ്യഞ്ജനം വിലകുറച്ചു കിട്ടുന്നത്.അതും നാമമാത്രമായ അളവിലും.സപ്ലൈകോ വഴി വില നിയന്ത്രിക്കുമെന്ന സർക്കാരിന്റെ അവകാശവാദമാണ് ഇതിലൂടെ പൊളിയുന്നത്.ഈ സത്യാവസ്ഥ നിലനിൽക്കുമ്പോൾ വിപണിയിൽ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ദനവ് ജനങ്ങളെ വലയ്ക്കുകയാണ്.
അരിക്കും പച്ചക്കറികൾക്കും പുറമേ സോപ്പ്,ടൂത്ത്‌പേസ്റ്റ്,ബിസ്‌കറ്റ് തുടങ്ങിയ നിത്യോപയോഗവസ്തുക്കൾക്കും കൊല്ലുന്ന വിലക്കയറ്റമാണ് വിപണിയിൽ.യുക്രെയ്ൻ യുദ്ധത്തിന്റെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയുടെയും പേരിലാണ് 4 മാസമായി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടുന്നത്.വൻതോതിൽ വിറ്റഴിയുന്ന പ്രമുഖ ബ്രാൻഡ് സോപ്പിന് 8 മാസം മുൻപ് 48 രൂപയായിരുന്നത് 3 തവണയായി 30 രൂപ കൂട്ടി ഇപ്പോൾ 78 രൂപയായി.
കൂടുതൽ വിൽക്കുന്ന ബ്രാൻഡ് സസ്യഎണ്ണയ്ക്ക് 2 മാസം മുൻപ് ലീറ്ററിന് 136 രൂപയായിരുന്നു. ദീപാവലിക്ക് വില ഒറ്റയടിക്ക് 154 രൂപയാക്കി. യുക്രെയ്‌നിലെ ഫാക്ടറിയുടെ പ്രവർത്തനത്തെ യുദ്ധം ബാധിച്ചതാണു കാരണമെന്നാണ് കമ്പനി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്.ബിസ്‌കറ്റിന് എല്ലാ കമ്പനികളും മത്സരിച്ചാണ് വിലകൂട്ടിയിരിക്കുന്നത്.
അരിയുടെ വിലയിലേക്ക നോക്കിയാൽ മട്ട ലൂസ് അരി കിലോഗ്രാമിന് 60 രൂപയും ബ്രാൻഡഡ് മട്ട അരി 67 രൂപയുമാണ് ഇന്നലത്തെ ചില്ലറവില. ജയ അരിക്ക് 62 രൂപയും.സംസ്ഥാനത്ത്് അരി വില ഇത്രയും വർദ്ധിക്കുന്നത് ഇതാദ്യമാണ്.മട്ട അരിയുടെ മൊത്തവില കിലോഗ്രാമിന് 58 രൂപയായാണ് ഉയർന്നിരിക്കുന്നത്.ആന്ധ്ര,കർണാടക സംസ്ഥാനങ്ങളിൽ നെല്ലുൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.വില വർദ്ദിക്കുമ്പോഴും അരിയുടെ വിപണിയിൽ സർക്കാർ ഇടപെടലാകട്ടെ പ്രസ്താവനയിൽ ഒതുങ്ങുകയും ചെയ്യുന്നു.
ഗോതമ്പിന്റേയും പല പച്ചക്കറികളുടേയും വിലയിലും വലിയ മാറ്റമാണ് വിപണിയിലുള്ളത്.ഗോതമ്പിന്റെ വില കിലോയ്ക്ക് 33 രൂപയിൽനിന്ന് 38 രൂപയായാണ് വർദ്ദിച്ചത്.പാൽവിലയും വൈകാതെ ലീറ്ററിന് 5 രൂപ വരെ കൂടിയേക്കുമെന്നാണ് വിവരം.പച്ചക്കറി വിപണിയിൽ വെണ്ടയ്ക്ക,തക്കാളി,ഏത്തക്കായ എന്നിവ മാത്രമാണ് കാര്യമായ വിലക്കയറ്റമില്ലാതെ ആശ്വാസമാകുന്നത്.




