- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്ന് റോഡിൽ ഇറങ്ങിയാൽ ചെവി അടയും; വെറൈറ്റി താളങ്ങൾ കേട്ട് കിളി പറക്കും; സ്വകാര്യ ബസുകളിൽ വ്യാപക 'എയര്‍ഹോണ്‍' പരിശോധന; കർശന നടപടിയെടുത്ത് എംവിഡി
പാലക്കാട്: സ്വകാര്യ ബസുകളിൽ നിയമവിരുദ്ധമായി എയർ ഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇരു ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് 21 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്.
ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ എയർ ഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നെന്ന പരാതികളെ തുടർന്നാണ് ഈ റൂട്ടിലെ ബസുകളിൽ പരിശോധന ഊന്നൽ നൽകിയത്. ഇരു ജില്ലകളിലുമായി ആകെ 75ഓളം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്.
പരിശോധനയിൽ കണ്ടെത്തിയ 21 ബസുകളിൽ നിന്ന് പിഴ ഈടാക്കുകയും നിയമലംഘനം ആവർത്തിച്ചാൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാലക്കാട് ആർടിഒ സി. യൂ മുജീബ് അറിയിച്ചു. നിയമവിധേയമല്ലാത്ത ശബ്ദായുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് കർശന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.