- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനം; പരമാവധി ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: വിദ്യാർത്ഥി യാത്രനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിക്കും. അതേസമയം, പരമാവധി ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കിനും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബസുകളിൽ നിരീക്ഷണ കാമറയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്.
യാത്രക്ലേശം ഉണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി ബസ് ഓടിക്കാൻ യൂനിറ്റുകൾക്ക് നിർദ്ദേശം നൽകി. സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കൻ ജില്ലകളിൽ യാത്രക്ലേശം രൂക്ഷമാകാനിടയുണ്ട്. ഉത്തര, മധ്യ മേഖലകളിൽ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ബസില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കും.




