- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15.33 കോടി രൂപയുടെ സൈബർ വഞ്ചനാ കേസ്; കാനഡയിൽ നിന്നുള്ള ഗിഫ്റ്റ് സ്വീകരിക്കാൻ കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 15.33 ലക്ഷം തട്ടിയ കേസ്; പ്രിയ ബാഹുലേയന് ജാമ്യമില്ല
തിരുവനന്തപുരം: കാനഡയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കാൻ പ്രചോദിപ്പിക്കുകയും കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 15.33 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സൈബർ വഞ്ചനാ കേസിൽ ബെംഗ്‌ളരു നിവാസിയായ 56 കാരിക്ക് ജാമ്യമില്ല. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ചത്. ബെംഗളൂരു ഹോരമവ് അമർ റീജൻസി ലേഔട്ട് ഫ്‌ളാറ്റ് നമ്പർ 501ൽ പ്രിയ ബാഹുലേയന്റെ (56) ജാമ്യഹർജിയാണ് തള്ളിയത്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന വായ് മൊഴികളും രേഖകളും കേസ് റെക്കോർഡിലുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. ജൂലൈ 25 മുതൽ പ്രതി റിമാന്റിലാണ്.
വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുമായി വാട്ട്‌സാപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച പ്രിയ , കാനഡയിൽ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ ആണെന്ന വ്യാജേന ടാക്സ് ക്ലിയറൻസ് , കസ്റ്റംസ് ക്ലിയറൻസ് എന്നീ പൊള്ളയായ ആവശ്യങ്ങൾ പറഞ്ഞ് വഞ്ചനാപൂർവ്വകമായും നേരുകേടായും പ്രചോദിപ്പിച്ചും വ്യാജരേഖകൾ അയച്ചുകൊടുത്ത് തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും ഓൺലൈൻ വഴി പല തവണകളായി ആകെ15,33,000 രൂപ തട്ടിയെടുത്ത ശേഷം സമ്മാനമോ 15.33 ലക്ഷം രൂപയോ തിര്യെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. നാളുകൾ കാത്തിരിന്നിട്ടും വാഗ്ദാനം ചെയ്ത സമ്മാനം ലഭിക്കാതായതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതിപ്പെട്ടത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശാനുസരണം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച് കെ വിനുകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ എസ്‌ഐ സതീഷ് ശേഖർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷീബ, സിനിലാൽ, ബിജി ലേഖ, ജ്യോതി സിപിഒമാരായ ശ്യം കുമാർ, അദീൻ അശോക്ക്, അഖിൽ ദേവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രിയയെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്