കോഴിക്കോട്: ഗ്രോ വാസുവിനെ തടവറയിലടച്ചതിനെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധം നടത്തി. പബ്ലിക് ലൈബ്രറി പരിസരത്ത് നടന്ന പ്രതിഷേധം മനുഷ്യവകാശ പ്രവർത്തകനായ അഡ്വ. പി.എ പൗരൻ ഉദ്ഘാടനം ചെയ്തു. അന്യായമായി ചുമത്തിയ കേസ് പിൻവലിച്ച് ഗ്രോവാസുവിനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രോ വാസുവിനെ തടവറയിലാക്കിയത് സർക്കാരിന് മുന്നിൽ ഉത്തരമില്ലാത്ത മനുഷ്യവകാശ പ്രശ്‌നമായി മാറുമെന്നും പൗരൻ പറഞ്ഞു.

1970 കൾ മുതൽ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ശക്തമായി ഇടപെടൽ നടത്തിയ രാഷ്ട്രീയ പ്രവർത്തകനാണ് ഗ്രോവാസു. കേരളത്തിൽ സമീപകാലത്ത് നടന്ന പൊലീസ് ഏറ്റുമുട്ടിൽ കൊലപാതകങ്ങളിലെല്ലാം ഇടപെട്ടത് ഗ്രോ വാസുവായിരുന്നു. പ്രായത്തിന്റെ അവശത പരിഗണിക്കാതെ പൊലീസ് അതിക്രമങ്ങൾ നടക്കുന്നിടത്തെല്ലാം അദ്ദേഹം ഇരകൾക്കൊപ്പം അണിനിരന്നു.

അതിനാലാണ് 'എട്ടു മനുഷ്യരെ വെടിവെച്ചുകൊന്നവർക്കെതിരെ കേസില്ല. ഞാൻ അതിൽ പ്രതിഷേധിച്ച ഒരാൾ. ഒരു കുറ്റവും ചെയ്തിട്ടില്ല. ഞാൻ എന്തിന് പിഴയടച്ച് ജയിലിന് പുറത്ത് ഇറങ്ങണം' എന്ന് അദ്ദേഹം ഭരണകൂട സംവിധാനത്തോട് ചോദിച്ചതെന്നും പൗരൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടൽ കൊലപാതികങ്ങൾക്കും കസ്റ്റഡിമരങ്ങൾക്കുമെതിരെ കേരളത്തിലെ തെരുവുകളിൽ പ്രതിധേ മുയർത്തുന്നത് ഇടുപക്ഷമാണ്. അടിയന്തിവാസസ്ഥയിൽ കക്കയം പൊലീസ് കാമ്പിലെ പി.രാജന്റെ മരണവും വയനാട്ടിൽ എ.വർഗീസിനെ പൊലീസ് വെടുവെച്ചു കൊന്നതും കേരളത്തിൽ ഉയർത്തിയത് ഇടതുപക്ഷമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.