കൊച്ചി: പാർലമെന്റിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർക്കെതിരെ സർക്കാർ സ്വീകരിച്ച രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മൂത്തലിബ് ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ തമ്പി സുബ്രഹ്മണ്യം കെവിപി കൃഷ്ണകുമാർ, എൻ ആർ ശ്രീകുമാർ, ജോസഫ് ആന്റണി, വി കെ മിനിമോൾ, കെ എം മനാഫ്, എം ജി അരിസ്റ്റോട്ടിൽ, സനൽ നെടിയതറ, ആന്റണി പൈനുംതറ, മിന്ന വിവേര, സക്കീർ തമ്മനം, ജോസഫ് മാർട്ടിൻ, എംഎ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.