- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ പിപിഇ കിറ്റ് ധരിച്ച് കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
പിപിഇ കിറ്റ് ധരിച്ചായിരുന്നു പ്രതിഷേധക്കാർ എത്തിയത്. കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കോട്ടയം ഡിസിസി ഓഫീസിന് സമീപത്ത് കാത്തുനിന്ന പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ലോകായുക്ത അന്വേഷണം നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം.
Next Story




