- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധചൂടറിഞ്ഞു മന്ത്രി; സഹായം ലഭിച്ചില്ലെന്ന് പരാതി; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു
തിരുവനന്തപുരം: സഹായം ലഭിച്ചില്ലെന്നാരോപിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിനെ കോവളത്ത് മത്സ്യത്തൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കട്ടമര തൊഴിലാളികൾക്ക് സഹായധനം നൽകുന്ന വേദിക്ക് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്.
ഒരു വിഭാഗം ആളുകൾക്ക് സഹായം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സമീപത്തെ റോഡ് തൊഴിലാളികൾ ഉപരോധിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. വിഷയം വൈകീട്ട് അഞ്ച് മണിക്ക് ചേംബറിൽ വെച്ച് ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
Next Story



