- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷന്റെ ഔദ്യോഗിക എംബ്ലവും പേരും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പിഎസ്‌സിയുടെ എംബ്ലം, പേര് എന്നിവ ഉപയോഗിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകൾ, ടെലഗ്രാം ചാനലുകൾ, ഫേസ്‌ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
ഇത്തരം ചാനലുകളും മറ്റും കമീഷന്റെ ഔദ്യോഗിക സംവിധാനമാണെന്ന് ഉദ്യോഗാർഥികൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുപോലെ പിഎസ്‌സി അംഗീകൃത കോഴ്‌സുകൾ എന്ന രീതിയിൽ തെറ്റായി പരസ്യം ചെയ്ത് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ നിരീക്ഷിക്കുന്നതാണെന്നും കമീഷൻ അറിയിച്ചു.
Next Story



