തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പുത്തൻപാലം രാജേഷ് , കൂട്ടാളികളായ പട്ടി സാബു എന്ന സാബു , സലിം മകൻ ഷാജി , മനു എന്ന മനോജ് കുമാർ എന്നിവരെയാണ് ഹാജരാക്കേണ്ടത്.

പ്രതികളെ ഒക്ടോബർ 21 ന് ഹാജരാക്കാൻ സിറ്റി മെഡിക്കൽ കോളജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് അഡീ.സി ജെ എം എൽസാ കാതറിൻ ജോർജ് നിർദ്ദേശം നൽകി. അടിയന്തിര ഘട്ടത്തിൽ ആംബുലൻസ് പുറത്തെടുക്കേണ്ടതിനാൽ ആംബുലൻസ് പാർക്കിങ് ഏരിയയിൽ നിന്ന് കാർ നീക്കാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 ബി (അസഭ്യം വിളിക്കൽ) , 323 ( ദേഹോപദ്രവമേൽപ്പിക്കൽ) , 506 (2) ( ഭീഷണിപ്പെടുത്തി മരണഭയമുണ്ടാക്കൽ) , ആയുധ നിയമത്തിലെ 27 ( മാരകായുധം കൈവശം വച്ച് ഉപയോഗിക്കൽ) എന്നീ കുറ്റങ്ങൾക്ക് കലണ്ടർ കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

2023 ജനുവരി 11ന് രാത്രിയിലാണ് സംഭവം നടന്നത്. പൊലീസ് കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, രാജേഷ് ടൊയോട്ട ഫോർച്യൂണർ കാറിൽ വന്ന് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിന് മുന്നിൽ വാഹനം നിർത്തി. ആംബലുൻസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് രാജേഷിന്റെ വാഹനം ഇട്ടത് ഡ്രൈവർമാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഇതിൽ പ്രകോപിതനായ രാജേഷ് കാറിൽ നിന്ന് കത്തിയുമായി കൂട്ടാളികളോടൊപ്പം പുറത്തിറങ്ങി. രാജേഷ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരണഭയമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും മർദ്ദിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും പ്രശ്‌നത്തിൽ ഇടപെട്ടവരെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ഡ്രൈവർമാർ സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം രാജേഷിന്റെ വാഹനനമ്പർ വയർലെസ് സെറ്റിലൂടെ പൊലീസ് സമീപ സ്റ്റേഷനുകളിലും മറ്റും കൈമാറി. അരിസ്റ്റോ ജംഗ്ഷനിലുണ്ടായിരുന്ന പൊലീസുകാരൻ ഓട്ടോയിൽ കയറി രാജേഷിന്റെ വാഹനത്തെ പിന്തുടർന്ന് മാഞ്ഞാലിക്കുളത്ത് വെച്ച് തടഞ്ഞു. പിന്നാലെ രാജേഷും ഒപ്പമുണ്ടായിരുന്നവരും കാറിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. കാറും ഡ്രൈവർ ഷാജിയെയും മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്,