- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ പിവി അൻവർ ഉദ്ഘാടനം ചെയ്തു! ഇങ്ങനേയും കേരളത്തിൽ ഒരു നിയമസഭാ അംഗം; ലംഘിച്ചത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം
മലപ്പുറം: നിലമ്പൂരിൽ രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ പി.വി. അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന നിലമ്പൂരിലെ പിഎംജിഎസ്വൈ റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് എംഎൽഎ നിർവഹിച്ചത്.
പിഎംജിഎസ്വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നിരിക്കെ എംഎൽഎയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. വ്യാഴാഴ്ച അദ്ദേഹം വയനാട്ടിലെത്തും. എം എൽ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ചാണെന്നാണ് വിമർശനം. പി എം ജി എസ് വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സർക്കുലർ.
എന്നാൽ കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകൾ നിർമ്മിക്കുന്നതെന്ന് പി വി അൻവർ പറഞ്ഞു. താൻ നൽകിയ നിർദേശ പ്രകാരമാണ് ഈ റോഡുകൾക്ക് അനുമതി ലഭിച്ചത്. രാഹുൽ ഗാന്ധിയെ കോൺഗ്രസുകാർ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടു വരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.



