- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കൂട്ടിൽ ശ്രദ്ധിച്ചു നോക്കിയ തൊഴിലാളി കണ്ടത് കൂറ്റനൊരു അതിഥിയെ; പെരുമ്പാമ്പിനെ പിടിച്ച് കാട്ടിൽ വിട്ടു; സംഭവം തെന്മലയിൽ
കൊല്ലം: തെന്മലയിലെ നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് ഒരു കോഴിയെ കൊന്നു. തൊഴിലാളിയായ വേലുസ്വാമിയുടെ കോഴിയെയാണ് പെരുമ്പാമ്പ് കൊന്നത്.
തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ തെന്മല റാപ്പിഡ് റെസ്പോൺസ് ടീം (RRT) സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു.
Next Story