കാ​സ​ര്‍​ഗോ​ഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയായിരുന്ന ക്വാ​റി ഉ​ട​മ സ​മ​ര​പ്പ​ന്ത​ലി​ല്‍ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കാസർഗോഡ് ആണ് സംഭവം നടന്നത്. മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ലെ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് (59) സ​മ​ര​പ്പ​ന്ത​ലി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം നടത്തിയത്. ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വി​ഷം ക​ഴി​ച്ച വി​വ​രം ഒപ്പം ഉണ്ടിയിരുന്നവർ ആദ്യം അറിയുകയായിരുന്നു. ഉടനെ തന്നെ നു​ള്ളി​പ്പാ​ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയായിരിന്നു. ഇപ്പോൾ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നി​ല ഗു​രു​ത​രമായി തുടരുകയാണ്.

നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം സമരം നടത്തിയത്. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ന്യാ​യ​മാ​യ പി​ഴ ചു​മ​ത്തി ഉ​ട​ന്‍ വി​ട്ടു​ന​ല്‍​കു​ക, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​മി​ത​മാ​യ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യി ചു​മ​ത്തി​യ പി​ഴ അ​ദാ​ല​ത്ത് ന​ട​ത്തി പ​രി​ഹ​രി​ക്കു​ക, പ​ട്ട​യ ഭൂ​മി​ക്ക് പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കു​ക, വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ നിരവധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് അദ്ദേഹം ചെ​ങ്ക​ല്‍ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ല്‍ റി​ലേ നി​രാ​ഹാ​ര​സ​മ​രം തുടങ്ങിയത്.

സമരം നടത്തിവന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന നീ​ലേ​ശ്വ​രം ഏ​രി​യാ ക​മ്മി​റ്റി​യാ​ണ് ചൊ​വ്വാ​ഴ്ച മുതൽ നിരാഹാര സമരം തുടങ്ങിയത്. സ​മ​രം അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ടി​ട്ടും ജി​ല്ലാ ക​ള​ക്ട​ര്‍ ച​ര്‍​ച്ച​യ്ക്കു വി​ളി​ക്കാ​ത്ത​തി​ല്‍ അദ്ദേഹം വലിയ നിരാശയിൽ ആയിരിന്നുവെന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.