- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ തുറക്കാവൂ; ഓണപ്പരീക്ഷയുടെ നടത്തിപ്പില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ നടത്തിപ്പില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ തുറക്കാവൂ. പാക്കറ്റ് തുറക്കുന്ന സമയത്ത് പ്രഥമാധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളും സാക്ഷികളാകണം. അവരുടെ പേര്, ഒപ്പ്, തീയതി, സമയം എന്നിവ കവര്‍പ്പുറത്ത് രേഖപ്പെടുത്തണം.
ജില്ലാതലത്തില്‍ മൂന്നു അംഗ പരീക്ഷാ സെല്‍ പ്രവര്‍ത്തിക്കും. ചോദ്യക്കടലാസ് വിതരണത്തിനായി ബിആര്‍സികളില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. സ്‌കൂളുകള്‍ ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിക്കുന്ന മുറിയും അലമാരയും മുദ്രവെച്ചിരിക്കണം. മേല്‍നോട്ടവും ഏകോപനവും ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിര്‍വഹിക്കും.
സി-ആപ്റ്റില്‍ നിന്ന് ലഭിക്കുന്ന ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം. പാക്കറ്റ് കേടായാല്‍ വിവരം ഉടന്‍ ജില്ലാ ഓഫീസിനെ അറിയിക്കണം. ചോദ്യക്കടലാസ് കൈമാറുന്ന തീയതി, അധ്യാപകന്റെ പേര്, ഫോണ്‍നമ്പര്‍, ഒപ്പ് തുടങ്ങിയ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വിദ്യാലയങ്ങളില്‍ ചോദ്യപ്പേപ്പര്‍ പരമ രഹസ്യമായി സൂക്ഷിക്കണമെന്നും കുറവ് അല്ലെങ്കില്‍ നഷ്ടം സംഭവിച്ചാല്‍ ഉടന്‍ അറിയിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.