- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ചൊല്ലി തർക്കം; കണ്ണൂരിലെ സ്‌കൂളിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്കേറ്റു
കണ്ണൂർ: ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ പ്ലസ്ടു-പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ സ്‌കൂളിൽ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കടന്നപ്പള്ളി ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂളിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്. ഓണാഘോഷത്തിന്റെ പേരിൽ പ്ലസ്ടു വിദ്യാർത്ഥികൾ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു.
ഇതിൽ തങ്ങളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പ്രത്യേകമായി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ടിന് ഫോളോവേഴ്സ് കൂടിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ ഉരസൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളെ ഞങ്ങളുടെ അക്കൗണ്ടിൽ ചേർക്കാമെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും പ്ലസ്ടുക്കാർ ആവശ്യപ്പെട്ടത് പ്ലസ് വൺ വിദ്യാർത്ഥികൾ നിരാകരിച്ചു.
ഇതോടെയാണ് ഇന്നലെ സ്‌ക്കൂൾ അടക്കുന്ന ദിവസം ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പരിയാരം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ വിദ്യാർത്ഥികൾ തളിപറമ്പിലെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിട്ടുണ്ട്. പരിയാരംപൊലീസ് രക്ഷിതാക്കളേയും സ്‌ക്കൂൾ അധികൃതരേയും സ്റ്റേഷനിലേക്ക് വിഷയം ചർച്ച ചെയ്യുന്നതിനായി ശനിയാഴ്‌ച്ച പകൽ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.



