- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥി കുടിയേറ്റം ആഗോള പ്രതിഭാസം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം:വിദ്യാർത്ഥി കുടിയേറ്റം ആഗോള പ്രതിഭാസമെന്ന് മന്ത്രി ആർ. ബിന്ദു. കേരളസർവകലാ ശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കണ്ണൂർ സർവകലാശാല, മലയാള സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവക്കു കീഴിലുള്ള കോളജുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയെ അറിയച്ചു.
എന്നാൽ, സാങ്കേതിക സർവകലാശാല, കാലിക്കറ്റ് സർവ കലാശാല എന്നിവയുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥി കളുടെ എണ്ണത്തിൽ വർധനവും ഉണ്ടായി. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്റ്റുഡന്റ് മൊബിലിറ്റിയിൽ ദൃശ്യമായ മാറ്റങ്ങൾ പഠിക്കുവാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ (വൈസ് ചാൻസലർ, കണ്ണൂർ യൂനിവേഴ്‌സിറ്റി) അധ്യക്ഷനായ സമിതി രൂപീകരിച്ചു. അതിന്റെ പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
Next Story



