- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ 'മണിമുറ്റത്താവണി പന്തല്‍' പാട്ട് പാടി; അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല; കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം: ആശ വര്‍ക്കര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു
ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു
കൊച്ചി:ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്രസര്‍ക്കാരിനോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാട്ട് പാടി. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകെ പോകുന്നുവെന്നും
നല്ല വാര്‍ത്തകള്‍ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു.
അതേസമയം, ആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥതയോടെയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകും. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുര്‍വാഖ്യാനം ചെയ്തു. വിഷയത്തിന്റെ ഗൗരവം ചോര്‍ന്ന് പോകും. മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.