തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയതായി സർക്കാർ-എയ്ഡഡ് ആർട്‌സ ആൻഡ് സയൻസ് കോളജുകൾ ആരംഭിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി ആർ. ബിന്ദു.അധിക സാമ്പത്തികബാധ്യത ഏറ്റെടുക്കാനാകാത്ത സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്.

തന്റെ മണ്ഡലത്തിൽ കോളേജ് അനുവദിക്കണമെന്ന പി.അബ്ദുൾ ഹമീദിന്റെ ആവശ്യത്തോട് സഭയിൽ പ്രതികരിക്കുയായിരുന്നു മന്ത്രി.ഭൂമി ലഭിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്ന മുറക്ക് കോളജ് ആവശ്യം പരിശോധിക്കുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.