- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലക്കെട്ടുകളുടെ പേരിൽ പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല; ദ ടെലഗ്രാഫിനെതിരെ പതിനെട്ടിലധികം സംസ്ഥാനങ്ങളിലാണ് കേസുള്ളത്; അന്വേഷണ ഏജൻസികളുടെ വാക്കുകളെ വേദവാക്യമാകരുത്: ആർ രാജഗോപാൽ
തിരുവനന്തപുരം: ഭരണകൂടങ്ങളെ സംശയിക്കുകയും അന്വേഷണ ഏജൻസികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാവണം മാധ്യമ ധർമ്മമെന്ന് ദ ടെലഗ്രാഫ് എഡിറ്റർ ആർ.രാജഗോപാൽ പറഞ്ഞു. തലക്കെട്ടുകളുടെ പേരിൽ പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല. ദ ടെലഗ്രാഫിനെതിരെ പതിനെട്ടിലധികം സംസ്ഥാനങ്ങളിലാണ് കേസുള്ളത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ഇടപെടലും വന്നിട്ടുണ്ട്.
കേരള മീഡിയ അക്കാദമിയുടെ സ്‌കോളർ ഇൻ കാമ്പസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാര ജേതാവ് ഔട്ട് ലുക്ക് സീനിയർ എഡിറ്റർ കെ.കെ. ഷാഹിനയെ അനുമോദിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാരോ അന്വേഷണ ഏജൻസികളോ പറഞ്ഞാൽ നൂറു ശതമാനവും വിശ്വസിക്കാമെന്ന നിലപാടിൽ മാധ്യമപ്രവർത്തകർ എത്തരുത്. ലോകകാര്യങ്ങളെ തമസ്‌കരിച്ച് കൂപമണ്ഠൂകങ്ങളാകുന്ന തരത്തിലേയ്ക്ക് മലയാള മാധ്യമങ്ങളും മാറുന്നുണ്ട്. മുൻ കാലങ്ങളിൽ അന്താരാഷ്ട്ര വാർത്തകൾക്ക് ഒരു ഫുൾ പേജ് നൽകിയിരുന്നെങ്കിൽ ഇന്ന് ആ പതിവ് തന്നെ ഇല്ലാതായി വരികയാണെ് രാജഗോപാൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ.രാജഗോപാൽ സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി ആലിയ നന്ദിയും പറഞ്ഞു.



