- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്ത് പേപ്പട്ടി ഓടി നടന്നു കടിച്ചു; ഇരുപതോളം പേർക്ക് കടിയേറ്റു; സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വരെ പരുക്ക്; സംഭവം വ്യാഴാഴ്ച വൈകിട്ട്
പന്തളം: അതിഥി തൊഴിലാളി ഉൾപ്പെടെ ഇരുപതോളം പേരെ പേപ്പട്ടി കടിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ പന്തളം ജങ്ഷൻ, തോന്നല്ലൂർ, ഉളമയിൽ,കടയ്ക്കാട് എന്നിവിടങ്ങളിലായിരുന്നു പട്ടിയുടെ ആക്രമണം.
ജങ്ഷനിൽ വച്ച് അടൂർ അമ്പിളി ഭവനിൽ ദയാനന്ദൻ (ഒമ്പത്), ആലത്തിൽ വടക്കേതിൽ നീലകണ്ഠൻ (86), തോന്നല്ലൂർ, ഉളമയിൽ കാവിൽ രാജൻ (49), അടൂർ കൊച്ചുപുരയ്ക്കൽ ബാലൻ ( 62 ) ഇടത്തിട്ട, കുളത്തിൽ തെക്കേതിൽ ഷീബ (42), കടയ്ക്കാട് അനീഷ് ഭവനിൽ അനീഷ് (35), ഷെൻ നിവാസിൽ മനു (37), തട്ടയിൽ പെരുമ്പറ വടക്കേതിൽ ശ്രീജിത്ത് (30 )പന്തളം, കടയക്കാട് ചാലുമണ്ണിൽ ഗസൽ (35) പശ്ചിമബംഗാൾ സ്വദേശി കടയ്ക്കാട് താമസിക്കുന്ന നെജുമുദ്ദീൻ (63), കുളനട, ചാരുകാട്ടിൽ താഴെ മുരളീധരൻ (58), പന്തളം തെക്കേക്കര, കെ.എസ്.ഇ.ബിയിലെ ജീവനക്കാരി ലിജു (30), തിരുവനന്തപുരം യശസ് ഭവനിൽ മനോജ് (39),ഏനാത്തുകൊച്ചുവിള പുത്തൻവീട്ടിൽ നന്ദു കൃഷ്ണൻ (25), പന്തളം ആശാരിപ്പറമ്പിൽ രാധാകൃഷ്ണൻ (70), തോന്നല്ലൂർ, ഉളമയിൽഹൗസിൽ നിസാർ (54) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്.
ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്