ഇരിട്ടി: കണ്ണൂർ ജില്ലയിൽ റാഗിങ് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളിലേക്കും പടരുന്നു. ജില്ലയുടെ മലയോര മേഖലയായ ശ്രീകണ്ഠാപുരത്ത് സർക്കാർ സ്‌കൂളിൽ നടന്ന അതിക്രൂരമായ റാഗിങും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതും പൊലിസിനെയും വിദ്യാഭ്യാസവകുപ്പ് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.

ശ്രീകണ്ഠാപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് കഴിഞ്ഞ പത്താം തീയ്യതി കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജൂനിയർവിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിച്ച ഒൻപതു സീനിയർ വിദ്യാർതഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പാൾ അറിയിച്ചു. പ്ളസ് വൺ വിദ്യാർത്ഥിയായ ബ്ളാത്തൂരിലെ മുഹമ്മദ് സഹലിനെ മർദ്ദിച്ചു കേൾവിശക്തിക്ക് തകരാർ സംഭവിച്ച കേസിലാണ് പ്ളസ്ടൂ വിദ്യാർത്ഥികളായ ഒൻപതുപേരെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്യാൻ സ്‌കൂളിൽ വെള്ളിയാഴ്‌ച്ച സ്‌കൂളിൽ ് നടന്ന അദ്ധ്യാപക രക്ഷാകർതൃസമിതിയുടെയും പൊലിസിന്റെയും സംയുക്തയോഗത്തിൽ യോഗത്തിൽ തീരുമാനിച്ചത്.

അതേ സമയം നടപടി സസ്പെൻഷനിലൊതുക്കാതെ വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസ് അന്വേഷണം മുൻപോട്ടു പോകാനാണ് പൊലിസിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ആറുസീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

16-കാരന്റെ പരാതിയിൽ 17-വയസുകാരായ ആറുവിദ്യാർത്ഥികൾക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായസംഭവം. പ്ളസ് വൺ വിദ്യാർത്ഥികളായ ഗ്രൂപ്പ് സ്‌കൂളിൽ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജൂനിയർ വിദ്യാർത്ഥിക്ക് മർദനമേറ്റത്. വളഞ്ഞിട്ടു മർദ്ദനത്തിൽ ചെവിക്ക് പരുക്കേറ്റ വിദ്യാർത്ഥി കൂട്ടുമുഖം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സഹലിന്റെബന്ധുക്കൾ പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഇതേ തുടർന്ന് ഈ പരാതി പൊലിസിന് കൈമാറുകയായിരുന്നു.