- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന ചെടികളുടെ ഇലകൾക്ക് നല്ല വ്യത്യാസം; ഒരൊറ്റ കോളിൽ സ്ഥലത്ത് എക്‌സൈസ് അടക്കം പാഞ്ഞെത്തി; ഇത് ആര് ചെയ്തുവെന്നതിൽ ദുരൂഹത
കോഴിക്കോട്: കോഴിക്കോട് നഗരപരിധിയിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുതിരവട്ടത്തുനിന്ന് അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള പറമ്പിലാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘത്തിന്റെ റെയ്ഡ്. പൂർണ്ണ വളർച്ചയെത്തിയ ചെടികൾ പിടിച്ചെടുത്ത് കോഴിക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story




