തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

അറബി കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂമർദവും ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ രണ്ട് ന്യൂനമർദങ്ങളുടെയും സ്വാധീനഫലമായി വരും മണിക്കൂറിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത്, കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.