- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീനം ശക്തം; ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴിയും; കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കും. ബംഗാൾ ഉൾക്കടലിൽനിന്നു തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കിഴക്കൻ/വടക്ക് - കിഴക്കൻ കാറ്റിന്റെയും ശ്രീലങ്കയ്ക്കു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായ /ഇടത്തരം മഴയ്ക്കു സാധ്യത. നവംബർ 3 മുതൽ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീനം ശക്തമാണ്. ഉച്ചയ്ക്കുശേഷം മലയോരമേഖലകളിൽ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്. കാസർഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
കേരള തെക്കൻ തമിഴ്‌നാട് കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്.



