- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനമർദം അതിതീവ്രമായി; ശ്രീലങ്കയ്ക്ക് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഞായറും തിങ്കളും കാലവർഷം കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദം അതിതീവ്ര ന്യൂനമർദമായതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്ക് ദിശമാറി ശനിയാഴ്ച രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊൻഗ്ലക്കും ഖേപ്പുപറക്കും മധ്യ കരയിൽ പ്രവേശിക്കാനാണ് സാധ്യത. കൂടാതെ വടക്കൻ ശ്രീലങ്കക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഞാറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Next Story



