- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങൾ, ഖനന പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇന്ന് മുതൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Next Story