- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കനക്കും, തിരുവനന്തപുരം കൊച്ചി അടക്കം ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും; മത്സ്യബന്ധനത്തിന് പേകാരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്തെ 7 ജില്ലകള്‍ക്ക് കേന്ദ്ര കാലാവ്സ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കാണ് മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴക്കാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 21ന് തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബര്‍ 23ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.24 മണിക്കൂറില്‍ 64.5 മില്ലമീറ്ററ മുതല്‍ 115.5 വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാം. ഇന്നും നാളെയും തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 34 മുതല്‍ 45 വരെയും ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിന് മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.