- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് ആലേര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മത്സ്യബന്ധത്തിന് ഇറങ്ങരുതെന്നും നിര്‍ദ്ദേശം; പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ജില്ലകളെല്ലാം ഓറഞ്ച് അലര്‍ട്ടിന് കീഴിലായിരിക്കെ, കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കേരളാ തീരത്ത് കടല്‍ അതിപ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്.
നാളെയായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായി റെഡ് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും, മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ആനയാടി ജലനിരപ്പ് നിരീക്ഷണ സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ യാതൊരു വിധേനയും പാടില്ല. തീരദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വാസികള്‍ ജാഗ്രതയും ആവശ്യമായ സമയം സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള തയ്യാറെടുപ്പുകളും കൈക്കൊള്ളണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.