- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ; രണ്ട് ന്യൂനമര്‍ദ്ദം; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും വിദര്‍ഭ മേഖലക്കും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ സ്വാധീനഫലമായി കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരള തീരം വരെയും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നതിനാല്‍ അതിശക്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്നാണ് യെല്ലോ അലര്‍ട്ട്.
കേരളകര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 19 വരെ, ലക്ഷദ്വീപ് തീരത്ത് 20 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.