- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഒരു ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ ഭീഷണി തുടരുകയാണ്. ഇന്ന് 12 ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. മഴയുടെ ശക്തിയും തുടര്‍ച്ചയുമുള്ള സാഹചര്യത്തില്‍ തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കേരളാ തീരത്ത് ശക്തമായ കാറ്റിനും (ഏകദേശം 50 കി.മീ/മണിക്കൂറ് വരെ) ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. മലയോര മേഖലയിലുണ്ടാവാവുന്ന മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ സാധ്യതകള്‍ കണക്കിലെടുത്ത് അതാത് പ്രദേശങ്ങളില്‍ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍ഗോഡില്‍ ഇന്ന് അതിശക്തമായ മഴ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണ്. കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ മണ്ണിടിച്ചിലിന്റെ ഭീഷണിയേത്തുടര്‍ന്ന് ഒരു വീട്ടില്‍ നിന്നു കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു.
തൊടുപുഴയിലെ മലങ്കര അണക്കെട്ടിന്റെ ജലനിരപ്പ് കനത്ത മഴയേയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കിനേയും തുടര്‍ന്ന് ഉയരാന്‍ സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു. സാഹചര്യം ആവശ്യപ്പെട്ടാല്‍ ഷട്ടറുകള്‍ 200 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരാമെന്നും മുന്നറിയിപ്പുണ്ട്. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിലിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തന സംഘങ്ങളെ സജ്ജമാക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.