- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും ചൊവ്വാഴ്ച (ജൂലൈ 9)യും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യതയും തിരമാലക്കുമുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്നു വരെയുള്ള കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ നാളെ രാത്രി 8.30 വരെ 3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്ന് മുതല്‍ നാളെ വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് ഇപ്പോഴത്തെ സാഹചര്യം തടസ്സമാകില്ലെന്നാണ് അറിയിപ്പ്. എന്നാല്‍ കടലിലെ പ്രക്ഷുബ്ധാവസ്ഥയെ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.