രാജമാണിക്യവും നിശാന്തിനിയും ഉപരിപഠനത്തിന് യുഎസിലേക്ക്; അടുത്തവര്‍ഷം ജൂണ്‍ 20 വരെ് അവധി
തിരുവനന്തപുരം: റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര് നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍ 20 വരെയാണ് ഇരുവരും അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇരുവരും ഏഴിന് അമേരിക്കയിലേക്ക് തിരിക്കും. യുഎസിലെ കോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ എന്‍വയണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ചിലാണ് രാജമാണിക്യത്തിന്റെ ഒരു വര്‍ഷത്തെ പഠനം. യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള രാജമാണിക്യം നേരത്തെ ലണ്ടനില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. ആര് നിശാന്തിനിയുടെ അഡ്മിഷന് സംബന്ധിച്ച് യുഎസില്‍ എത്തിയ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര് നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍ 20 വരെയാണ് ഇരുവരും അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇരുവരും ഏഴിന് അമേരിക്കയിലേക്ക് തിരിക്കും.
യുഎസിലെ കോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ എന്‍വയണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ചിലാണ് രാജമാണിക്യത്തിന്റെ ഒരു വര്‍ഷത്തെ പഠനം. യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള രാജമാണിക്യം നേരത്തെ ലണ്ടനില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. ആര് നിശാന്തിനിയുടെ അഡ്മിഷന് സംബന്ധിച്ച് യുഎസില്‍ എത്തിയ ശേഷമേ തീരുമാനമെടുക്കും.
തദ്ദേശ സെക്രട്ടറി ടിവി അനുപമയ്്ക്കാണ് റവന്യു, ദേവസ്വം സെക്രട്ടറിയുടെ ചുമതല. രാജമാണിക്യം വഹിച്ചിരുന്ന അമൃത് മിഷന് ഡയറക്ടര്‍ സ്ഥാനം ലൈഫ് മിഷന് സിഇഒ സൂരജ് ഷാജിക്ക് കൈമാറി.