- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി തരംമാറ്റൽ: തീർപ്പ് കൽപിക്കാനുള്ളത് 2.59 ലക്ഷം അപേക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ തീർപ്പ് കൽപിക്കാനുള്ളത് 2.59 ലക്ഷം അപേക്ഷകളെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഏറ്റവുമധികം അപേക്ഷകൾ തീർപ്പ് കൽപിക്കാനുള്ളത് എറണാകുളത്താണ്. 55,644 അപേക്ഷകളാണ് തീർപ്പ് കൽപിക്കാനുള്ളതെന്നും വി.കെ പ്രശാന്തിന് മറുപടി നൽകി.
ഏറ്റവും കുറവ് ഇടുക്കിയിലാണ്. 2,705 അപേക്ഷകൾ ഇടുക്കിയിൽ തീർപ്പ് കൽപിക്കാനുണ്ട്. തിരുവനന്തപുരം -16,115, കൊല്ലം-19,307, പത്തനംതിട്ട- 3879, ആലപ്പുഴ- 29,227, കോട്ടയം-6986, തൃശൂർ-31029, പാലക്കാട്- 19,208, മലപ്പുറം-26,079, കോഴിക്കോട്-29.359, വയനാട്-5689, കണ്ണൂർ-10,082, കാസർകോട്- 4092 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ തീർപ്പ് കൽപിക്കാനുള്ള അപേക്ഷകൾ.
മറുനാടന് മലയാളി ബ്യൂറോ
Next Story