കണ്ണൂർ: കണ്ണൂരിൽ റവന്യൂ ജീവനക്കാരനെ സർക്കാർ ഓഫീസിനു മുൻപിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽകണ്ടെത്തി. തളിപറമ്പ് ചുഴലിയിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെയാണ ദുരൂഹ സാഹചര്യത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി.

ചുഴലി വില്ലേജ് ഓഫീസിലെ സ്്പെഷ്യൽ വില്ലേജ് ഓഫീസർ ടി.ജി രാജേന്ദ്രനാ(53)ണ് പയ്യാവൂർ വില്ലേജ് ഓഫീസിനു മുൻപിൽ ബുധനാഴ്‌ച്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യാവൂർകുഞ്ഞിപറമ്പിൽ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. കനം കുറഞ്ഞ പ്ളാസ്റ്റിക്ക് കയറിൽ കുരുക്കിട്ട് തറയിൽ നിൽക്കുന്ന രീതിയിലാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്്. വിവരമറിഞ്ഞെത്തിയ പയ്യാവൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.

വില്ലേജ് ഓഫീസറുടെ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കായി പൊലിസ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കിയതെന്നസൂചനയാണ് പൊലിസ് നൽകുന്നത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു. അമിതമദ്യാപനം മരണത്തിന് കാരണമായിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.