കണ്ണൂർ: കണ്ണൂർ മണ്ഡലം എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു. നിയമസഭാ സമിതിയുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഭോപ്പാലിലേക്ക് പോകുന്നതിനായി ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കടന്നപ്പള്ളി കുഴഞ്ഞുവീണത്.

ഉടൻ കൂടെയുണ്ടായിരുന്നവർ ഡൽഹിയിലെ ആർ. എം. എൽ ആശുപത്രിയിൽ എത്തിച്ചു. ബ്ളഡ്ഷുഗർ നിലയിലുണ്ടായ മാറ്റമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.