- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില നേതാക്കളറിയാൻ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂർ; പരാതിയുമായി രാമസിംഹൻ
തൃശ്ശൂർ: തൃശ്ശൂർ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടമാണെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. താൻ സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' എന്ന സിനിമ തൃശ്ശൂരിലെ ഒരു തിയേറ്ററിൽ പോലും പ്രദർശിപ്പിച്ചില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
'ചില നേതാക്കളറിയാൻ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂർ. ഒരു തീയറ്ററിൽ പോലും തൃശ്ശൂരിൽ പുഴ ഒഴുകിയിട്ടില്ല.', എന്നായിരുന്നു രാമസിംഹന്റെ കുറിപ്പ്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'പുഴ മുതൽ പുഴ വരെ' 2023 മാർച്ച് മൂന്നിനായിരുന്നു റിലീസ്.
ചിത്രത്തിന്റെ സെൻസറിങ് ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പൂർത്തിയായത്. 2021 ഫെബ്രുവരി 20 ന് വയനാട്ടിലായിരുന്നു 'പുഴ മുതൽ പുഴ വരെ' എന്ന ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമ രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് പൂർത്തിയാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പണം പിരിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിയേറ്ററിൽ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.




