അബിന്‍ വര്‍ക്കിയെ തല്ലിച്ചതക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടി; ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എന്റെ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്ന് രമേശ് ചെന്നിത്തല
ഓരോ അടിക്കും കണക്കുപറയിക്കുമെന്ന് രമേശ് ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നരനായാട്ട് നടത്തിയ പോലീസുകാര്‍ കരുതിയിരുന്നോളു. ഓരോ അടിക്കും കണക്കുപറയിക്കുമെന്ന് രമേശ് ചെന്നിത്തല. അബിന്‍ വര്‍ക്കിയെ തല്ലിച്ചതക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോര്‍ത്ത് ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എന്റെ തല ലജ്ജ കൊണ്ട് കുനിയുന്നു-രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാര്‍ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആയുസ്സ് അറ്റു പോകാറായ ഒരു സര്‍ക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങള്‍ ഇത് കാണിക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അവര്‍ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല.
ഈ നരനായാട്ടിന് മുന്നില്‍നിന്ന ഓരോ പോലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ തല്ലിച്ചതക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിപ്പോയി. അടിയേറ്റ് വീണവരെ പിന്നെയും നിര്‍ദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പോലീസുകാര്‍ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. കാരണം സാധാരണ മനുഷ്യര്‍ ചെയ്യാന്‍ മടിക്കുന്ന അത്ര ഭീകരമായ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്.
പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോര്‍ത്ത് ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എന്റെ തല ലജ്ജ കൊണ്ട് കുനിയുന്നു. ഈ നരനായാട്ടിന് നേതൃത്വം നല്‍കുകയും ഇത്ര ഭീകരമായ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്‌പെന്‍ഡ് ചെയ്യണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.