- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥിത്തൊഴിലാളി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ഉപ്പുതുറയിൽ യുവാവ് അറസ്റ്റിൽ ; പീഡനശ്രമം വെള്ളം കുടിക്കാനെന്ന വ്യാജേന വീട്ടിലെത്തി
ഉപ്പുതറ: അതിഥിത്തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റുചെയ്തു. കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു ശ്രീധരൻ (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച 11 മണിയോടെയാണ് സംഭവം. പുല്ലുട്ടിലെ ഏലത്തോട്ടത്തിൽ പണിക്കാരിയാണ് യുവതി. പനിമൂലം അന്ന് പണിക്ക് പോയിരുന്നില്ല.
മേസ്തിരിപ്പണിക്കാരനായ ബിനു യുവതിയുടെ വീട്ടിൽച്ചെന്ന് വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ യുവതി ഉള്ളിലേക്ക് പോയപ്പോൾ ഇയാളുംചെന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവെച്ചു. അടുത്ത് ജോലിചെയ്തിരുന്ന തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്ക് പ്രതി ഓടി രക്ഷപ്പെട്ടു.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ യുവതി മനസ്സിലാക്കിയിരുന്നു. തുടർന്ന് ബന്ധുക്കളോടൊപ്പമെത്തി പൊലീസിൽ പരാതി നൽകി. സിഐ. ഇ.ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി ഇയാളെ റിമാൻഡുചെയ്തു.




