- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറമ്പിലെ തടി നോക്കാനെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ
കഞ്ഞിക്കുഴി: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വെണ്മണി കൂടത്തൊട്ടി സ്വദേശി അമ്പഴത്തിങ്കൽ ജോബിനാണ് (45) അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കഞ്ഞിക്കുഴി പൊലീസ് ജോബിനെതിരെ കേസെടുക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തടിപ്പണിക്കാരനായ ജോബിൻ വൈകിട്ടോടെ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ എത്തി. പറമ്പിലെ തടി നോക്കാനെന്ന വ്യാജേനയാണ് ഇയാൾ വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് പരാതിക്കാരിയായ സ്ത്രീ. പത്ത് വയസ്സുള്ള കുട്ടി മാത്രമായിരുന്നു സംഭവ സമയം യുവതിയുടെ ഒപ്പമുണ്ടായിരുന്നത്.കയറി പിടിച്ചതോടെ യുവതി ബഹളം വെക്കുകയും ജോബിൻ ഓടി രക്ഷപ്പെടുകയും ചെയ്തു.
രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി പൊലീസ് പ്രതിയെ വെണ്മണിയിൽ നിന്ന് അറസ്റ്റ് ചെയ്തു. സിഐ സാംജോസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സാജു എം വി ജോസി, ഫാസിൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജോബിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



