- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതാം ക്ലാസുകാരിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു; 27കാരൻ പിടിയിൽ
മലപ്പുറം: ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വഴിയിൽവെച്ച് ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പല തവണ പീഡിപ്പിച്ച 27കാരൻ പിടിയിൽ. ഏലംകുളം വാണിയംതൊടി മുഹമ്മദ് റാഫിയെ(27)യാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്‌കൂട്ടറിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
് പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി സന്തോഷ്‌കുമാർ നിർദേശ പ്രകാരമാണു പെരിന്തൽമണ്ണ എസ്‌ഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിമൂന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് 14 വർഷം തടവും അരലക്ഷം രൂപ പിഴയും ഇന്നു പെരിന്തൽമണ്ണ കോടതി വിധിച്ചു.
2016 ജനുവരി 13ന് കരുവാരക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊണ്ടോട്ടി സ്വദേശി കരുവാങ്കല്ല് മുസ്ലിയാരക്കത്ത് മൊയ്തീൻകുട്ടിയെ (41) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. കരുവാരകുണ്ട് ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാൾ കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പീഡനത്തിന് ഇരയായ കുട്ടിക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലീഗൽ സർവീസ് അതോററ്റിയിൽ നിന്ന് നൽകുന്നതിനും സ്‌പെഷ്യൽ ജഡ്ജ് അനിൽ കുമാർ വിധിച്ചു. പൊലീസ് ഇൻസ്‌പെക്ടർ ജ്യോതിന്ദ്രകുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സ്വപ്ന ഹാജരായി. പ്രതി കൊണ്ടോട്ടി, വേങ്ങര പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടയാളാണ്.



