- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ വിധി പ്രഖ്യാപിക്കാനിരിക്കേ ഒളിവിൽ പോയി; ഭാര്യയുമൊത്ത് പന്നിഫാമിൽ വേഷം മാറി താമസം; പീഡനക്കേസ് പ്രതി സുൽത്താൻബത്തേരിയിൽ നിന്നും പിടിയിൽ
എറണാകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിധി വരാനിരിക്കെ ഒളിവിൽ പോയ പ്രതി പിടിയിലായി.തടിയിട്ടപറമ്പ് പൊലീസാണ് പ്രതിയായ ഐരാപുരം മണ്ണുമോളത്ത് സുബി (28) നെ പിടികൂടിയത്. 2018-ലാണ് സംഭവം.ഇയാൾ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്.
പൊലീസ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിസ്താരം പൂർത്തിയാക്കി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ഇയാൾ ഒളിവിൽപ്പോയത്. തുടർന്ന്, പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻബത്തേരിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കല്ലൂർകുന്ന് വനമേഖലയിൽനിന്ന് ഇയാളെ പിടികൂടിയത്.വനമേഖലയിലെ പന്നിഫാമിൽ ഭാര്യയുമൊത്ത് വേഷം മാറി കഴിയുകയായിരുന്നു പ്രതി.
ഇടുക്കി ജില്ലയിലെ ഗോത്രവർഗ കോളനിയിലും ഇയാൾ ഒളിവിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.എ.എസ്‌പി. അനൂജ് പലിവാലിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ. വി,എം. കേഴ്‌സൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ആർ. ജയൻ, സി.എം. കരീം സി.പി.ഒ. ബോബി ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




