- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കടവിൽ 56-കാരിയെ പട്ടാപ്പകൽ ക്രൂര പീഡനത്തിനിരയാക്കി; ഒളിവിൽ പോയ പ്രതിക്കായി വലവിരിച്ച് പൊലീസ്; കോട്ടക്കൽ സ്വദേശി സബീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

X
മാന്നാർ: ആലപ്പുഴ മാന്നാറിൽ പട്ടാപ്പകൽ 56കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് മധ്യവയസ്‌ക ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയായ പരുമല കോട്ടക്കൽ സ്വദേശിയായ സബീർ ഒളിവിലാണ്. ഇയാൾ ഒരു കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മാന്നാർ ഭാഗത്ത് പമ്പയാറിൻ്റെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് സംഭവം. പ്രതിയെ പിടികൂടുന്നതിനായി മാന്നാർ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Next Story


