കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് തേൻകുറിശ്ശി വെമ്പല്ലൂർ സ്വദേശി ഷിബുവാണ് (32) തൃക്കാക്കര പൊലീസി!!െന്റ പിടിയിലായത്. മദ്യപിച്ചു വന്ന പ്രതി യുവതിയെ ദേഹോപദ്രവം ഏൽപിക്കുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഷിബുവിനെ തൃക്കാക്കര എസ്.എച്ച്.ഒ ആർ. ഷാബുവി!!െന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, വനിത സി.പി.ഒ രജിത എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.