കോട്ടയം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളികുന്നൽ വീട്ടിൽ രാജേന്ദ്രനെ (52) യാണ് വൈക്കം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയിൽ കേസെടുത്ത വൈക്കം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ.മാരായ അജ്മൽ ഹുസൈൻ, ജിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈക്കം മജസ്ട്രേറ്റ് കോടതയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.