തൃശൂർ: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ചു.

മാള സ്വദേശിയായ 70കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.

അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല ലീഗൽ സർവിസ് അഥോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019ലാണ് കേസിനാസ്പദമായ സംഭവം.